കോഴിക്കോട്: വിദ്യാർത്ഥി പരീക്ഷാർത്ഥി ആയി മാറുന്നത് കൊണ്ട് ജീവിതത്തെ കുറിച്ച് പഠിക്കാൻ സാധിക്കുകയില്ലെന്ന് കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ പൊളിറ്റിക്കൽ സയൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹോട്ടൽ അളകാപുരിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും അധ്യാപക സംഗമവും അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപനത്തെ പോലെ ആത്മാവിനെ ബന്ധപ്പെടുത്തുന്ന മറ്റൊരു മേഖലയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ ഇടപെടുന്നവരിൽ രാഷ്ട്രമീമാംസയിൽ ഉള്ള അറിവ് പരിമിതമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ടി എം ഷൈലജാ ദേവി മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വിവി അംബുജാക്ഷൻ അധ്യക്ഷതവഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി എം കെ ഫൈസൽ സ്വാഗതവും. ജോയിൻ സെക്രട്ടറി ഷാജി ആന്റണി നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽമാരായ ഹരിദാസൻ മാസ്റ്റർ, മനോജ് കുമാർ കെ ആശംസകൾ അറിയിച്ചു. ഔദ്യോഗിക സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന പ്രിൻസിപ്പൽമാരായ രാജൻ കാവിൽ,ടി സത്യനാഥൻ,ചന്ദ്രൻ മാസ്റ്റർ, സിബിച്ചൻ മാത്യു, അബ്ദുറസാഖ് മാസ്റ്റർ, അധ്യാപകരായ സജി, വിനയൻ, രാധാകൃഷ്ണൻ സിടി, കുഞ്ഞിക്കണ്ണൻ നരിപ്പറ്റ, റോസ ടീച്ചർ, പി പി പ്രഭാകരൻ, സരള സി, അച്യുതൻ പുതിയേടത്ത്, പ്രേമൻ മാസ്റ്റർ എന്നിവർക്കും, ഡോക്ടറേറ്റ് നേടിയ ഡോക്ടർ രഞ്ജിത്ത്-ലാൽ പി കെക്കും സയൻസ് അസോസിയേഷന്റെ വക സ്നേഹോപഹാരം കൽപ്പറ്റ നാരായണൻ സമ്മാനിച്ചു