Tuesday, October 15, 2024
EducationLocal News

ബേപ്പൂർ ഗവ.ഹയർ സെക്കണ്ടറിയിൽ കോർപ്പറേഷൻ  നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു


ബേപ്പൂർ:കോഴിക്കോട് കോർപ്പറേഷൻ  ബേപ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ചു നൽകിയ രണ്ട് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും വിജയോത്സവം 2022 ഉദ്ഘാടനവും മേയർ ബീന ഫിലിപ്പ് നിർവഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ കഴിഞ്ഞ രണ്ട് അധ്യായന വർഷങ്ങളിൽ ഫുൾ എ -പ്ലസ് നേടിയവർക്കുള്ള സമ്മാനദാനം കോഴിക്കോട് കോർപ്പറേഷൻവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രേഖ നിർവഹിച്ചു.

പി.ടി.എ.പ്രസിഡണ്ട് എൻ അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ എം.ഗിരിജ, ടി. രജനി, മുൻ കൗൺസിലർ എൻ.സതീഷ് കുമാർ , പ്രിൻസിപ്പാൾ എം.വി. പ്രസാദ് പ്രധാന അധ്യാപിക കെ.പി.ശ്രീജയ,വി.ഷീജ,ജോബി ആൽബർട്ട് ,വി ആർ സ്മിത, പി.പി.പ്രവീൺ കുമാർ, മുരളി ബേപ്പൂർ എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply