ഫറോക്ക് : സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ സഫയർ സെൻട്രൽ സ്കൂളിന് ഇത്തവണയും നൂറുമേനി വിജയം. പരീക്ഷഎഴുതിയ 43 കുട്ടികളും ഉയർന്ന മാർക്ക് നേടി ഉപരിപഠനത്തിന് യോഗ്യത നേടി. തുടർച്ചയായി ഇത് പന്ത്രണ്ടാം വർഷമാണ് സഫയർ സ്കൂൾ നൂറു മേനി കരസ്ഥമാക്കുന്നത്.
ഒമ്പത് വിദ്യാർഥികൾക്ക് 90ശതമാനത്തിനുമേൽ മാർക്ക് നേടാൻ കഴിഞ്ഞു. 26 പേർ ഡിസ്റ്റിംഗ്ഷനും എട്ടു വിദ്യാർത്ഥികൾ ഫസ്റ്റ്ക്ലാസും നേടി.
95 ശതമാനത്തിന് മേൽ മാർക്ക് നേടിയ ഫിസ ഗയേഷ് , നിമ ഫാത്തിമ മുണ്ടോളി, ആയിഷ ഫൈസ പലശ്ശേരി എന്നിവർ സ്കൂൾ ടോപ്പേഴ്സ് ആയി.
ഹാദി ഹംദാൻ (അറബിക് ), ഫിസ ഗയേഷ് , ആയിഷ ഫൈസ പാലശ്ശേരി (ഐ ടി ) എന്നിവർ 100 ശതമാനം മാർക്ക് നേടി.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ നിസാർ ഒളവണ്ണ അഭിനന്ദിച്ചു.











