Local News

സ്റ്റേഷനു നേരെ കല്ലേറ്; പ്രതികള്‍ പിടിയില്‍


പാലക്കാട്: മങ്കരയില്‍ പൊലിസ് ശാസിച്ചതിന് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ യുവാക്കള്‍ പൊലിസ് പിടിയില്‍. നഗരിപ്പുറം സ്വദേശികളായ അനില്‍ കുമാര്‍, മണികണ്ഠന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രി ബൈക്കിലെത്തിയാണ് ഇവര്‍ പൊലിസ് സ്റ്റേഷന്റെ ജനല്‍ചില്ല് എറിഞ്ഞ് തകര്‍ത്തത്. ഞായറാഴ്ച രാത്രി നഗരിപ്പുറത്ത് പാതയോരത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ കടയുടമയുമായി തര്‍ക്കത്തിലാവുകയും കയ്യാങ്കളിയിലേക്കെത്തിയതോടെ കടയുടമ മങ്കര പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ പൊലിസ് പ്രതികളുമായി സംസാരിച്ചു പ്രശ്‌നം പരിഹരിക്കുകയും ഇരുവരേയും പറഞ്ഞുവിടുകയും ചെയ്തു. എന്നാല്‍ അരമണിക്കൂറിന് ശേഷം യുവാക്കള്‍ ബൈക്കിലെത്തി സ്റ്റേഷനു നേരെ കല്ലെറിയുകയായിരുന്നു.

ഉടന്‍ തന്നെ ഇരുവരും കടന്നു കളഞ്ഞു. സിസിടിവി പരിശോധിച്ച പൊലിസ് പ്രതികളെ വീടുകളിലെത്തി പിടി കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കല്ലേറില്‍ സ്റ്റേഷന്റെ മുന്‍ ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.


Reporter
the authorReporter

Leave a Reply