GeneralLatest

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ എട്ട് മണിയോടെയാണ്  സംഭവം. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു.

എയർ കണ്ടീഷണറിൽ നിന്നുള്ള വെള്ളം ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.


Reporter
the authorReporter

Leave a Reply