GeneralLatest

ഐടി മേഖലയില്‍ പബ്ബുകളും വൈന്‍പാര്‍ലറുകളും തുടങ്ങുന്നത് കമ്യൂണിസ്റ്റ് ഭരണാധികാരികളെന്നത് വിചിത്രമാണെന്ന് വിഎം സുധീരന്‍


ആലപ്പുഴ: ഐടി മേഖലയില്‍ പബ്ബുകളും വൈന്‍പാര്‍ലറുകളും തുടങ്ങുന്നത് കമ്യൂണിസ്റ്റ് ഭരണാധികാരികളാണെന്നത് അതീവ വിചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വിഎം സുധീരന്‍. ഭരണ നേതൃത്വം അനുവര്‍ത്തിച്ചു വരുന്ന നയങ്ങളിലെയും നടപടികളിലെയും കാപട്യം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഐടി മേഖലയ്ക്ക് തന്നെ വന്‍ തിരിച്ചടിയാകുന്ന വിവേകശൂന്യമായ ഈ നീക്കം ആപത്കരമാണെന്നും ഏറ്റവും വലിയ ജനവഞ്ചനയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഐടി മേഖലയില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും തുടങ്ങാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍ മാറണമെന്ന് സുധീരന്‍ പറഞ്ഞു. സമ്പൂര്‍ണ സാമൂഹിക അരാജക സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രഥമവും പ്രധാനവുമായ അജണ്ടയെന്നത് ഈ നീക്കത്തിലൂടെ വ്യക്തമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ ഏറ്റവും മുന്തിയ പരിഗണന മദ്യം മയക്കുമരുന്ന് വ്യാപനത്തിലാണെന്ന ഗുരുതര ആക്ഷേപം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ഐ.ടി മേഖലയില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐടി മേഖലയില്‍ അരാജകാവസ്ഥ സൃഷ്ടിക്കുന്ന ജനദ്രോഹ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍ മാറണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply