കോഴിക്കോട്:സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ വൽക്കരിച്ച് തകർക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്.ഇടതുപക്ഷ പാർട്ടികൾ സർവ്വകലാശാലകൾ തകർക്കുകയും പാർട്ടിക്കാർക്ക് പദവികളും ജോലിയും നൽകുന്നതിനുള്ള സ്ഥപനങ്ങളായി മാറ്റുകയും ചെയ്തു.ഇപ്പോൾ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ട് വെയ്ക്കുന്ന കാര്യങ്ങൾ ന്യായമാണ്.ഇതിനെ ഏതെങ്കിലും ഒരു വിഷയത്തിന്റെ കാര്യമായോ ഒറ്റപ്പെട്ട സംഭവമായോ കാണാൻ കഴിയില്ല.ഗവർണ്ണർ ചൂണ്ടിക്കാട്ടിയ വിഷയം പരിഹരിക്കുന്നതിനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണം എന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി ആർ പ്രഫുൽകൃഷ്ണൻ പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മന്ത്രി പാർട്ടിക്ക് കീഴടങ്ങി സർവ്വകലാശാലകൾ തകർക്കുന്നതിനായി നിലകൊള്ളുകയാണ്.അതുകൊണ്ട് തന്നെ സംസ്ഥാനത്തെ സർവ്വകലാശാലകളെ സംരക്ഷിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിർത്തുന്നതിനാണ് മുഖ്യമന്ത്രി തയ്യാറാകേണ്ടത്. ഇടതുപക്ഷത്തിന്റെ നയമാണ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാലാനുസൃത മാറ്റം എന്ന് മുഖ്യമന്ത്രി പറയുമ്പോൾ എന്ത് മാറ്റമാണ് ഉണ്ടായത് എന്നും മുഖ്യമന്ത്രി തന്നെ വിശദീകരിക്കണം.
ഗവർണ്ണർ പറയുന്ന കാര്യങ്ങൾ ഏറെ ഗൗരവമുള്ളതാണ്.സംസ്ഥാനത്തെ സർവ്വകലാശാലകളിലെ വി.സി നിയമനം മുതൽ ജീവനക്കാരുടെ നിയമനം വരെ എല്ലാം അഴിമതിയിൽ നിറഞ്ഞതാണ്.അതുകൊണ്ട് തന്നെ ജുഡീഷ്യൽ അന്വേഷണത്തിലൂടെ സർവ്വകലാശാലകളുടെ നിയമനത്തിന്റെ മുഴുവൻ വിവരങ്ങളും പുറത്ത് കൊണ്ട് വരണം എന്ന് യുവമോർച്ച ആവശ്യപെടുന്നു.ഗവർണ്ണർ സ്വീകരിച്ച നിലപാടിന് യുവമോർച്ചയുടെ പൂർണ്ണ പിന്തണയുണ്ടെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു.ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നാളെ 13-12-21 തിങ്കൾ യുവമോർച്ച മാർച്ച് നടത്തുമെന്നും പത്രസമ്മേളനത്തിൽ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. പത്ര സമ്മേളനത്തിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ്, ജില്ലാ പ്രസിഡന്റ് ടി റനീഷ് എന്നിവർ സംബന്ധിച്ചു