കോഴിക്കോട് :കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക് ത ഫലങ്ങൾ കേരളത്തിലും സർവസാധാരണമാകുമ്പോൾ , പ്രകൃതി സംരക്ഷണ പ്രചാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം വർധിക്കുകയാണെന്ന് തുറമുഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
കേന്ദ്ര ഊർജ്ജ വകുപ്പിന് കീഴിലെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE), സംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലെ എനർജി മാനേജ്മെന്റ് സെന്റർ കേരള (EMC-Kerala), തിരുവനന്തപുരത്തെ സെന്റർ ഫോർ എൺ വയോൺമെന്റ് & ഡവലപ്മെന്റ് എന്നിവർ ചേർന്ന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ . താലൂക്ക് സൗത്ത് മേഖലാ കമ്മിറ്റിയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ബേപ്പൂർ കേന്ദ്രത്തിന്റെയും പ്രാദേശിക സഹകരണത്തോടെ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാല നടപ്പാക്കുന്ന ഊർജ്ജ സംരക്ഷണ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായുള്ള ഗോ ഇലക്ടിക്ക് ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇലക്ടിക്ക് വാഹനങ്ങളടക്കം മറ്റു ബദൽ ഇന്ധനസ്രോതസ്സുകളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരള സർക്കാരിന്റേതെന്നും മന്ത്രി കൂട്ടി ചേർത്തു. ചടങ്ങിൽ കോർപ്പറേഷൻ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ അധ്യക്ഷത വഹിച്ചു. എം.ഗിരിജ ടീച്ചർ, എം.പി. ഹമീദ്, പി.ദിവാകരൻ, സി.ചന്ദ്രശേഖരൻ, കെ. പവിത്രൻ എന്നിവർ സംസാരിച്ചു. പി.രമേശ് ബാബു സ്വാഗതവും എം.എ ജോൺസൺ നന്ദിയും പറഞ്ഞു.
നേരത്തെ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ റാലി രജനി തോട്ടുങ്ങൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ വെച്ച് ഇലക്ടിക്ക് സ്കൂട്ടർ ഉടമ സി.ടി. അബ്ദുൾ യാസീറിന് മന്ത്രി ഉഹാരം നല്കി.
