Wednesday, November 6, 2024
GeneralLatestLocal News

വേറിട്ട വിരുന്നൊരുക്കി ജാപ്പനീസ് സാംസ്‌കാരിക സായാഹ്നം


കോഴിക്കോട്: ജാപ്പനീസ് ജീവിതവൈവിധ്യത്തെ തൊട്ടറിഞ്ഞ് കോഴിക്കോട് ബീച്ചിൽ വേറിട്ട സാംസ്‌കാരിക സായാഹ്നം. ജാപ്പനീസ് ഭാഷാപഠന സാധ്യതകളെക്കുറിച്ചും ജപ്പാനിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും യുവാക്കളിൽ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ജാപ്പാനീസ് ലാംഗ്വേജ് അക്കാഡമിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി തുറമുഖ, പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജപ്പാൻ സംസ്‌കാരവും അവരുടെ പൈതൃകവും മലയാളികൾക്ക് എന്നും പ്രിയങ്കരമാണെന്നും ഇത്തരം പരിപാടികൾ വലിയ സാധ്യതകളാണ് പകരുന്നതെന്നും മന്ത്രി പറഞ്ഞു.
 ജാപ്പനീസ് എഴുത്തിൽ ഉപയോഗിക്കുന്ന ചൈനീസ് ഭാഷാ ചിഹ്നങ്ങളായ കാഞ്ചിയെ മനസിലാക്കാനുള്ള ക്വിക്ക് ട്യൂട്ടോറിയൽ, ചോപ്പ്സ്റ്റിക്ക് ഉപയോഗിക്കാനുള്ള ഇൻസ്റ്റന്റ് ട്രെയ്‌നിങ്ങും മത്സരവും, ജാപ്പനീസ് അനിമേഷൻ (അനിമെ) രചനാ മത്സരം, ജപ്പാനുമായി ബന്ധപ്പെട്ട മെമ്മറി ക്വിസ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.
ജപ്പാനിലെ പാർട്ട് ടൈം തൊഴിലവസരങ്ങളും സ്‌കോളർഷിപ്പുകളും’ എന്ന വിഷയത്തിൽ എംഎസ്ജി കോളെജ് ലീഗ് ഇന്റർനാഷണൽ ഡിവിഷൻ ജനറൽ മാനെജർ തെസ്സഇ യമനക ജപ്പാനിലെ മിയാസാക്കിയിൽനിന്ന് ഓൺലൈനിലൂടെ സംസാരിച്ചു.  ‘ഉന്നതവിദ്യാഭ്യാസം ജപ്പാനിൽ’, ‘ഇന്ത്യക്കാരുടെ ജപ്പാനിലെ അവസരങ്ങൾ’ തുടങ്ങിയ വിഷയങ്ങളിലും പ്രഭാഷണം നടന്നു.
ജപ്പാൻ ഹബ്ബായുടെ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പി.ഇ. മീനാക്ഷിയുടെ നേതൃത്വത്തിൽ ജാപ്പനീസ് കരോക്കെ ബിച്ചിലെത്തിയവരുടെ മനം കവർന്നു.
ജെ.എൽ.എ ഡയറ്ര്രകർ ഡോ. സുബിൻ വാഴയിൽ, അഭിരാം എ.പി, വിപിൻ വേണുഗോപാൽ, വിഷ്ണു കെ.എം എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply