Sunday, January 19, 2025
Local News

രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത


മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത. കാളികാവ് ഉദരപൊയിലില്‍ ഫാരിസിന്റെ മകളാണ് മരിച്ചത്. കുഞ്ഞിനെ പിതാവ് ഫാരിസ് മര്‍ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഇന്നലെയാണ് കുട്ടി മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.

പിതാവ് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാവിന്റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നുംപോലിസ് അറിയിച്ചു.


Reporter
the authorReporter

Leave a Reply