Tuesday, December 3, 2024
LatestLocal News

ലതാ മങ്കേഷ്‌കര്‍ സ്മൃതി മാർച്ച് 20 ന് (ഞായറാഴ്ച) ; പ്രവേശനം സൗജന്യം’


കോഴിക്കോട്:ആസാദി കാ അമൃത് മഹോത്സവം ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ലതാ മങ്കേഷ്‌കര്‍ സ്മൃതി മാർച്ച് 20ന് ഞായറാഴ്ച  ടാഗോര്‍ സെന്റിനറി ഹാളില്‍ അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

ശശി പൂക്കാടും സംഘവും അവതരിപ്പിക്കുന്ന ലതാ മങ്കേഷ്‌കറുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ലതാ ജീ കീ ആവാസ്- ജുഗല്‍ ബന്ദിയും ഗസല്‍രാവും ഉണ്ടായിരിക്കും. കൂടാതെ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തിന് രണ്ടു തവണ എ ഗ്രേഡ് നേടിയ ചേമഞ്ചേരി പൂക്കാട് സ്വദേശി വി.കെ. ആദര്‍ശിന്റെ നേതൃത്വത്തില്‍ ചെണ്ടമേളവും കാലിക്കറ്റ് കലാലയയിലെ ഇസല്‍ മലബാര്‍ കോല്‍ക്കളി സംഘം നാസര്‍ കുരിക്കളുടെയും ലത്തീഫ് കുരിക്കളുടെയും നേതൃത്വത്തില്‍ കോല്‍ക്കളിയും നടക്കും.

കേരള സാംസ്‌കാരിക വകുപ്പ് ഫെല്ലോഷിപ്പ് ജേതാവ് അനീഷ് മണ്ണാര്‍ക്കാടും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും പരിപാടിയോടനുബന്ധിച്ച് അരങ്ങേറും. എടക്കാട് നാടക കൂട്ടായ്മയുടെ ‘അവാര്‍ഡ്’ എന്ന നാടകവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ, സര്‍ക്കാറിന്റെ വികസന ഫോട്ടോ-വീഡിയോ പ്രദര്‍ശനവും നടക്കും.

ജില്ലാ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടി വൈകുന്നേരം ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. തുറമുഖ-മ്യൂസിയം-പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയാവും. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി എന്നിവരുടെ വിശിഷ്ടസാന്നിധ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ രാജേന്ദ്രന്‍ എടത്തുംകര സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രത്യേക പ്രഭാഷണം നടത്തും.

ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ സബ് കളക്ടര്‍ വി. ചെല്‍സാസിനി, അസിസ്റ്റന്റ് കളക്ടര്‍ മുകുന്ദ് ആര്‍., എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഐ ആന്റ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അയ്യപ്പന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷ്റഫ് കാവില്‍, ജില്ലാ വനിതാശിശു വികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ദീപ കെ. എന്നിവര്‍ പങ്കെടുക്കും.


Reporter
the authorReporter

Leave a Reply