ന്യൂ ഡല്‍ഹി: യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണം എന്നാവിശ്യപ്പെട്ട് ന്യൂ ഡല്‍ഹി രാജ്ഘട്ട് മഹാത്മാ ഗാന്ധി സമാധിയില്‍ യുദ്ധവിരുദ്ധ മൗന പ്രതിഷേധവും വിശ്വ സമാധാന പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു.
ദേശീയ ശിശു ക്ഷേമ സംഘടനകളായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെയും (എന്‍സിഡിസി) ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ലിറ്ററസി ഡെവലപ്പ്മെന്റിന്റെയും (ഐഎസ്എല്‍ഡി) സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
എന്‍സിഡിസി മാസ്റ്റര്‍ ട്രെയിനറും ഗ്ലോബല്‍ ഗുഡ്വില്‍ അംബാസഡറുമായ ബാബ അലക്‌സാണ്ടര്‍, ഐഎസ്എല്‍ഡി പ്രസിഡന്റ് കെ.പി. ഹരീന്ദ്രന്‍ ആചാരി, ഡല്‍ഹി ശാന്തിഗിരി ആശ്രമം മേധാവി സ്വാമി സായൂജ്യനാഥ്, ഇന്റര്‍നാഷന്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിങ് ലിമിറ്റഡ് (ഐസിഇറ്റി) ഡയറക്ടര്‍ കെ.എല്‍. തോമസ്, എന്‍സിഡിസി ഡല്‍ഹി ഓഫീസ് മാനേജര്‍ രഞ്ജിത് വര്‍ഗീസ്, എന്‍സിഡിസി ഫാക്കല്‍റ്റി യോമിച്ചോണ്‍ രംഗോയ്, ബല്‍ദേവ് സിംഗ്, അഡ്വ. സുബ്തീര്‍ത്ഥ രഞ്ജന്‍, വി.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
യുദ്ധത്തില്‍ ഇരകളായ മുഴുവന്‍ ആളുകള്‍ക്കുവേണ്ടിയും നടത്തിയ പ്രാര്‍ത്ഥനക്ക് ഡിസ്ട്രസ്സ് മാനേജ്മെന്റ് കളക്റ്റീവ് ചെയര്‍പേഴ്സണ്‍ അഡ്വ. ദീപ ജോസഫ് നേതൃത്വം നല്‍കി.