HealthLatest

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അത്യാധുനിക റോബോട്ടിക് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

Nano News

വടകര: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അത്യാധുനിക റോബോട്ടിക് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. വടകര മേഖലയിലെ ആരോഗ്യരംഗത്ത് ആദ്യമായാണ് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പുനൽകുന്ന ഇത്തരമൊരു ശസ്ത്രക്രിയ ചെയ്യുന്നത്.

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോപീഡിക് റോബോട്ടിക് സർജൻ ഡോ. സി എം അസ്ഹറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ശസ്ത്രക്രിയ നടത്തിയത്. നൂറു ശതമാനം കൃത്യത ഉറപ്പുനൽകുന്നതാണ് റോബോട്ടിക് ശസ്ത്രക്രിയകളെന്നും രോഗിയുടെ യഥാർത്ഥ കാൽമുട്ടിന്റെ ഘടന കൃത്യമായി മനസ്സിലാക്കി ചെയ്യുന്നതിനാൽ ചുറ്റുമുള്ള പേശികൾക്കോ കോശങ്ങൾക്കോ യാതൊരുവിധ കേടുപാടുകളും സംഭവിക്കുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കി. സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് റോബോട്ടിക് ശസ്ത്രക്രിയയിൽ സുഖപ്രാപ്തി വേഗത്തിലായിരിക്കുമെന്നും രക്തസ്രാവം കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടകരയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ലക്ഷ്യമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ. നിധിൻ ആന്റണി അറിയിച്ചു. പത്രസമ്മേളനത്തിൽ ഹോസ്പിറ്റൽ ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ. സുനിൽ പ്രശാന്ത്, ഓർത്തോപീഡിക് സർജൻ ഡോ. ഹിജാസ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply