General

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; 2 മരണം നിരവധി പേര്‍ക്ക് പരിക്ക്


കോഴിക്കോട് : തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു.ഒരു മരണം.2 മരണം. മരിച്ചവർ രണ്ട് സ്ത്രീകളാണ്. മരിച്ച ഒരാൾ തിരുവമ്പാടി സ്വദേശി ത്രേസ്യാമ്മ മാത്യു(63). 15 പേരെ തിരുവമ്പാടി ലിസ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടുപേർ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്.

സംഭവത്തില്‍ 4 പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഡ്രൈവറും കണ്ടക്ടറുമടക്കമുള്ളവരെ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. ആളുകള്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ബസില്‍ 50ഓളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടത് ആനക്കാംപൊയിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന ബസ്സാണ്. ട്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താൻ ശ്രമം തുടരുകയാണ്.


Reporter
the authorReporter

Leave a Reply