CRIMELatestpolice &crime

വാഹന പാർക്കിംഗ് തർക്കം: മുക്കത്ത് വ്യാപാരിക്ക് ചാവി കൊണ്ട് കുത്തേറ്റ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Nano News

മുക്കം: ബൈപ്പാസിലെ പാർക്കിംഗ് സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് വ്യാപാരിയെ ചാവി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ചാത്തമംഗലം പാഴൂർ സ്വദേശിയായ സുഹൈലിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
മുക്കം ബൈപ്പാസിലെ ‘താജ് ഹോം കെയർ’ ഉടമയും കൊടിയത്തൂർ സ്വദേശിയുമായ മുജീബിനാണ് ആക്രമണത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. താജ് ഹോം കെയറിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ സുഹൈൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സ്ഥാപനത്തിലേക്ക് വരുന്ന ഉപഭോക്താക്കൾക്കുള്ള പാർക്കിംഗ് സൗകര്യമാണിതെന്ന് മുജീബ് വ്യക്തമാക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പ്രകോപിതനാവുകയായിരുന്നു. തുടർന്ന് കൈയിലുണ്ടായിരുന്ന ചാവി ഉപയോഗിച്ച് മുജീബിന്റെ തലയിലും മുഖത്തും ക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ മുജീബ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പ്രതിയെ പോലീസ് അതിവേഗം പിടികൂടുകയായിരുന്നു
ഇന്ന് കോടതിയിൽ ഹാജരാക്കും


Reporter
the authorReporter

Leave a Reply

error: Content is protected !!