Saturday, January 25, 2025
LatestPolitics

കേരളത്തിൽ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ മുഖ്യമന്ത്രിയല്ല, കൊള്ളക്കാരുടെ മുഖ്യമന്ത്രി: എ.പി.അബ്ദുള്ളക്കുട്ടി


കോഴിക്കോട്:വിലക്കയറ്റം കൊണ്ട് കഷ്ടപ്പെടുന്ന പെൻഷൻ കിട്ടാതെ പട്ടിണി കിടക്കുന്ന ജനങ്ങൾക്ക് മുമ്പിൽ കേരളീയവും ഉല്ലാസ യാത്രയും നടത്തി വീണയുടെ ബാപ്പ വീണ വായിക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
ജിഹാദികളുടെ കയ്യടി കിട്ടാൻ വേണ്ടിയാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റും ഹമാസ് തീവ്രാദികളെ വെള്ള പൂശുന്നത്.
അറബ് ലീഗ് പോലും ഹമാസിനെതിരാണ്. ശ്രീലങ്കയിലെ എ.ൽ.ടി.ടി തീവ്രവാദികളെ ഉന്മൂലനം ചെയ്തതുപോലെ ലോകം ഗാസയിലെ ഹമാസിനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കും അതാണ് ലോക രാഷ്ട്രീയത്തിൽ സംഭവിക്കാൻ പോകുന്നത് എൻ.ഡി.എ സംഘടിപ്പിച്ച ജനപഞ്ചായത്തിൽ നന്മണ്ടയിൽ പ്രസംഗിക്കുകയായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടി.


ഏരിയ പ്രസിഡൻ്റ് ആർ ബി രതീഷ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡൻ്റ്
ബബീഷ് ഉണ്ണികുളം
മുഖ്യ പ്രഭാഷണം നടത്തി.
മേഖല സെക്രട്ടറി
എം.സി. ശശീന്ദ്രൻ
ജില്ല വൈസ് പ്രസിഡൻ്റ്
ടി ബാലസോമൻ
മണ്ഡലം സെക്രട്ടറി
പ്രമോദ് ശിവപുരം
യുവമോർച്ച സംസ്ഥാന സമിതി അംഗം
ലിബിൻ ബാലുശ്ശേരി
നൂനപക്ഷ മോർച്ച ജില്ല പ്രസിഡൻ്റ്
ഷെയ്ക്ക് ഷാഹിദ്
ഏരിയ ജനറൽ സെക്രട്ടറി
ഷാജി ഇല്ലത്ത്
ഏരിയ സെക്രട്ടറി എം.പി. രാഗേഷ് എന്നിവർ സംസാരിച്ചു.
ബാലചന്ദ്രൻ കാഞ്ഞിരോട്, ശശീന്ദ്രൻ മാസ്റ്റർ,വേണുഗോപാലൻ, ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നല്കി.


Reporter
the authorReporter

Leave a Reply