ഉള്ളിയേരി:ഭരണത്തിന്റെ കെടുകാര്യസ്ഥത മറച്ചുവെക്കാനാണ് പിണറായി വിജയനും സംഘവും നാട് ചുറ്റാനിറങ്ങിയതെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും എടുക്കേണ്ട ജോലിയാണ് കോടി കണക്കിന് രൂപ ധൂർത്തടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നതെന്നും അവർ പറഞ്ഞു.
ബി ജെ പി ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജന പഞ്ചായത്ത് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ. പവിത്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതിയംഗം ടി.പി.സുരേഷ്, കാമരാജ് കോൺഗ്രസ് ജില്ലാ കൺവീനർ സന്തോഷ് കാളിയത്ത്, സുഗീഷ് കൂട്ടാലിട, ശോഭാ രാജൻ,രാജേഷ് പുത്തഞ്ചേരി,
എസ്.എൽ.കിഷോർകുമാർ,സോമൻ നമ്പ്യാർ അഴകത്ത്, കെ.ഭാസ്കരൻ, പി.കെ.ശാന്ത, രജനീഷ് നടുമ്പ്രത്ത്, സരിത്ത് അഴകത്ത്,പി.എം.രാജീവ്,ശശി ആനവാതിൽ എന്നിവർ സംസാരിച്ചു.