കോഴിക്കോട് : 2009 മുതൽ നഗരഹൃദയത്തിൽ പൂട്ടിക്കിടക്കുന്ന കോംട്രസ്റ്റിൻ്റെ കാര്യത്തിൽ സർക്കാരിൻ്റെ തുടർനടപടികൾ നവകേരളയാത്രയുമായി കോഴിക്കോട്ടെത്തുന്ന മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. കോഴിക്കോട് കോമൺവെൽത്ത് വീവിങ്ങ് ഫാക്ടറി മാനാഞ്ചിറ എന്ന
സ്ഥാപനത്തിലെ 14 വർഷക്കാലമായി ന്യായമായ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് സമരം
ചെയ്യുന്ന തൊഴിലാളികളുമായി മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാവണം. സ്ഥാപനവും 107 തൊഴിലാളികളെയും, KSIDC യെ ചുമതലപ്പെടുത്തികൊണ്ട്
ഐക്യകണ്ഠേന നിയമസഭയിൽ ബിൽ പാസാക്കുകയും
ബഹു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ബില്ലിൽ വ്യവസ്ഥ ചെയ്തത് പോലെ
സർക്കാർ ഏറ്റെടുത്തുകൊണ്ട് ഗസറ്റ് വിജ്ഞാപനം വരികയുമുണ്ടായതാണ്. അതോടൊപ്പം
ഇൻഡസ്ട്രിയൽ ട്രൈബൂണലിന്റെ വിധിയും, സർക്കാർ ഏറ്റെടുക്കൽ നടപടിയും തൊഴി
ലാളികൾക്ക് അനുകൂലമായി വന്നിട്ടും
കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ട് 5 വർഷമായിട്ടും
ഒരു ഉറച്ച തീരുമാനവും തൊഴിലാളിപ്പാർട്ടി ഭരണം ഏഴ് വർഷം പിന്നിട്ടിട്ടും ബന്ധപ്പെട്ട
വകുപ്പുകളിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തിൽ അന്വേഷിക്കുമ്പോൾ നല്കുന്ന സ്ഥിരം മറുപടികളായ സ്വകാര്യവ്യക്തികൾ നല്കിയ അന്യായത്തിൻ്റെ കാര്യവും,വകുപ്പുകൾ തമ്മിൽ ഉത്തരവാദിത്വം കയ്യൊഴിയലും മാറ്റിവെച്ച് വ്യവസായങ്ങളുടെ മരുപ്പറമ്പായിപ്പോയ കോഴിക്കോട്ട് വെച്ച് വ്യവസായ പദ്ധതികളെ സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും വി.കെ.സജീവൻ ആവശ്യപ്പെട്ടു.