GeneralLatest

ഗോവ സ്വതന്ത്രമായതിൻ്റെ 60-ാം വാർഷിക ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


പനാജി:ഗോവ സ്വതന്ത്രമായതിന്റെ 60-ാം വാർഷികാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള,മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് എന്നിവർ ആസാദ് മൈതാനിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലി അർപ്പിച്ചു.
നേരത്തെ നേവൽ ആസ്ഥാനത്തെ ഐ.എൻ.എസ് ഹൻസയിൽ ഗവർണർ ശ്രീധരൻപിള്ള പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് എത്തിയ പ്രധാനമന്ത്രി വിവിധ പരിപാടികളിൽ പങ്കെടുത്തു.

1961 ഡിസംബർ19നാണ് ഗോവയിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ വിജയവിളംബരം നടപ്പാക്കപ്പെട്ടത്.ഇന്ത്യൻ പട്ടാളത്തിന്റെ 40 മണിക്കൂർ നീണ്ടുനിന്ന സൈനിക നടപടിയിലൂടെയാണ് കോളനിവാഴ്ചയുടെയും ഏകാധിപത്യത്തിന്റെയും അടിച്ചമർത്തലിന്റെയും അധ്യായങ്ങൾ അവസാനിപ്പിച്ച് ഗോവ കേന്ദ്ര ഭരണപ്രദേശമായും പിന്നീട് പൂർണ്ണ അധികാരമുള്ള സംസ്ഥാനമായും മാറിയത്.ഗോവയിലെ പോർച്ചുഗീസ് ഭീകര ഭരണത്തിനെതിരെ പ്രതിഷേധങ്ങളും പോരാട്ടങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഡോ.റാം മനോഹർ ലോഹ്യ നടത്തിയ പ്രസംഗവും ജയിൽവാസവുമാണ് ഗോവൻ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തിയത്. ബ്രിട്ടിഷ് ആധിപത്യത്തിൽ നിന്നും ഭാരതം സ്വാതന്ത്ര്യം നേടി വീണ്ടും 14 വർഷം കഴിഞ്ഞ ശേഷമാണ് ഗോവ വിമോചിതമായത്.
നയതന്ത്ര നടപടികളിലൂടെ സ്വാതന്ത്ര്യത്തിനായി ശ്രമിച്ചാൽ മതിയെന്ന ചിലരുടെ കടുംപിടുത്തമായിരുന്നു സ്വാതന്ത്ര്യം നീണ്ടുപോയത്.ക്ഷാത്ര
ജനസംഘം നേതാവ് ജഗന്നാഥറാവു ജോഷി, ബംഗാളിൽ നിന്നുള്ള തൃദീപ് കുമാർ ചൗധരി തുടങ്ങി ഒട്ടേറെ നേതാക്കൾ ഗോവൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ത്യാഗോജ്വല സമർപ്പണം നടത്തിയവരാണ്.
ഇന്ത്യയിലെ ഇപ്പോഴത്തെ ടൂറിസ്റ്റ് ഹബ്ബായ ഗോവ ഇന്ന് രാജ്യത്തെ ഏറ്റവും അധികം ആളോഹരി വരുമാനമുള്ള സംസ്ഥാനമാണ്.കേന്ദ്ര സർക്കാരിന്റെ പ്രത്യേക പരിഗണന ലഭിക്കുന്ന ഗോവയാണ് രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കിയ ഏക സംസ്ഥാനം.

 


Reporter
the authorReporter

Leave a Reply