വെടിവെപ്പും സംഘര്‍ഷവും ഉണ്ടായതിനെ തുടര്‍ന്ന് മണിപ്പൂരിലെ പതിനൊന്ന് ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പിലാണ് മണിപ്പൂര്‍ ഉള്‍പ്പെട്ടിരുന്നത്. ഇവിടെ വോട്ടിംഗ് ദിനത്തില്‍ പോളിംഗ് സ്റ്റേഷനില്‍ വെടിവെപ്പും സംഘര്‍വും അരങ്ങേറുകയായിരുന്നു.
പല ബൂത്തുകളിലും വോട്ടിംഗ് മെഷീനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചില ഇടങ്ങളില്‍ ഇവ പൂര്‍ണമായും തകര്‍ന്നു. നിലവില്‍ ഏപ്രില്‍ 22ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗ് പ്രഖ്യാപിച്ചത്.
കനത്ത പൊലിസ് സുരക്ഷയും ബൂത്തുകളില്‍ ഒരുക്കും.