Local NewsPolitics

100 ദിവസത്തിനകം രണ്ട് ലക്ഷത്തിലധികം പൊതിച്ചോറുകൾ നൽകി ഡിവൈഎഫ്ഐ ‘ഹൃദയപൂർവം’ പദ്ധതി


കോഴിക്കോട് :മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പദ്ധതി ഇന്നേക്ക് നൂറ് ദിവസം പിന്നിട്ടു. ഇതുവരെ 2,16,000 പൊതിച്ചോറുകൾ ആണ് വിതരണം ചെയ്തത്. ഡിവൈഎഫ്ഐ ഇരിങ്ങല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 4,112 പൊതിച്ചോറുകൾ ഇന്ന് വിതരണം ചെയ്തു. നൂറാം ദിനത്തിന്റെ ഭാഗമായി പാലാഴി യൂണിറ്റിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പായസ വിതരണവും നടത്തി. പൊതിച്ചോറ് വിതരണത്തിന്റെ നൂറാം ദിവസത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരുപ്പുകാർ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടർ പ്യുരിഫൈർ സ്ഥാപിച്ചിട്ടുണ്ട്.
നൂറാം ദിന ഭക്ഷണ വിതരണം സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ:വി.ആർ രാജേന്ദ്രൻ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി വി. വസീഫ് പ്രസിഡന്റ്‌ എൽ.ജി ലിജീഷ്, ബ്ലോക്ക്‌ സെക്രട്ടറി എം. വൈശാഖ്, ജില്ലാ കമ്മിറ്റി അംഗം പ്രശോഭ് ,എം.എം സുഭീഷ്, ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി. ശാരുതി മേഖല സെക്രട്ടറി സി.കെ റുബിൻ, പ്രസിഡന്റ്‌ സുബീഷ് ട്രഷറർ സോണിജ് എന്നിവർ നേതൃത്വം നൽകി. 2021 ഓഗസ്റ്റ് ഒന്നുമുതലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ആരംഭിച്ചത്.


Reporter
the authorReporter

Leave a Reply