കോഴിക്കോട് :അരയിടത്തു
പാലത്തിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലത്തിന് മുകളിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. തിരുവമ്പാടി സ്വദേശിയായ അഹമ്മദ് അൽ സാബിത്താണ് ആണ് മരിച്ചത്. കോഴിക്കോട് പാലഴി ഹിദായ ദർസിലെ വിദ്യാർത്ഥിയാണ് സാബിത്ത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു രണ്ട് ബൈക്കുകളും ഒരു കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്കിന്റെ പുറകിൽ യാത്ര ചെയ്യുകയായിരുന്ന സാബിത്ത് പാലത്തിൽ നിന്നും തെറിച്ച് താഴെയുള്ള റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുഹൃത്ത് റബിൽ എന്ന യുവാവാണ് അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അരയിടത്തു
പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലത്തിന് മുകളിൽ നിന്ന് താഴെ വീണ യുവാവ് മരിച്ചു










