കോഴിക്കോട് : അൺ എയ്ഡഡ് വിദ്യാലയങ്ങൾക്കെതിരെയുള്ള നീക്കം പ്രതിസന്ധിസൃഷ്ടിക്കുമെന്ന് കേരള പ്രൈവറ്റ് – അൺ ഐഡഡ് സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷൻ സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു.വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ചിലർ വാശിപിടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സർക്കാർ സ്കൂളുകൾ കോടികണക്കിന് രൂപമുടക്കി മോടിപിടിപ്പിച്ചിട്ടും കുട്ടികൾ കുറയുന്നത് പിടിപ്പുക്കേട് കൊണ്ടാണ്. ഇതിന്റെ പേരിൽ അൺ- എയ്ഡഡ് വിദ്യാലയങ്ങളെ ക്രൂശിക്കരുത്. ഓരോ പ്രദേശത്തെയും മത- ധർമ സ്ഥാപങ്ങൾ, മഹല്ല്കമ്മിറ്റികൾ, സഭകൾ, സൊസൈറ്റി- ട്രസ്റ്റുകൾ എന്നിവ നടത്തുന്ന വിദ്യാലയങ്ങളാണ് ഏറെയും. യാതൊരു തരത്തിലുള്ളമുള്ള സാമ്പത്തിക നേട്ടവുമില്ലാതെയാണ് പല സ്കൂളുകളും പ്രവർത്തിക്കുന്നത്.
സർക്കാരിന്റെ ശത്രുതാപരമായ നീക്കത്തിനെതിരെ സമുദായ സംഘടനകൾ രംഗത്ത് വരണം.
അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ച നൂറുകണക്കിന് വിദ്യാലയങ്ങൾ കേരളത്തിൽ ഉണ്ട്. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനങ്ങളെയും ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയുംതുടർന്നും പ്രവർത്തിക്കാൻ അനുവദിക്കണം. നേതൃസംഗമം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാന് ‘ അസോസിയേഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന ലഹരിവിരുദ്ധ കാമ്പയിനും നേതൃസംഗമം രൂപം നൽകി.

പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നിസാർ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി കെ മുരളീധരമേനോൻ അധ്യക്ഷത വഹിച്ചു. കോ ഓർഡിനേഷൻ കൺവീനർ ശശീധരൻ മേനക്കണ്ടി, ജോണി ജി വടക്കേൽ, എം കെ ബീരാൻ, അഭിലാഷ് ജി നായർ, റസീന ഫറോഖ്, പി കെ മുഹമ്മദ് മൗലവി മോങ്ങം, സജി ഉറുമീസ്, പി മുഹമ്മദ് ജിനാൻ, റസീന ഫറോഖ് എന്നിവർ പ്രസംഗിച്ചു.










