കോഴിക്കോട്: ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ യുവജന സംഘടനയായ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ (KSYF) രംഗത്ത്. ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തകരെ വോളണ്ടിയർമാരായി നിയോഗിക്കാൻ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.സാമൂഹിക സേവന രംഗത്ത് സജീവമായി ഇടപെടുന്ന യുവജനങ്ങളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ദൗത്യവുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ പരിപാടികളിലും സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച വോളണ്ടിയർമാരുടെ സംഘത്തെ സജ്ജമാക്കും.മനുഷ്യത്വപരമായ എല്ലാ പ്രവർത്തനങ്ങളിലും സംഘടനയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി മുൻപന്തിയിൽ ഉണ്ടാകുമെന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ നേതൃത്വം അറിയിച്ചു. വോളണ്ടിയർമാരായി പ്രവർത്തിക്കാൻ താൽപര്യമുള്ള യുവജനങ്ങൾ ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് ശബരിനാഥ് അധ്യക്ഷത വഹിച്ചു. സിഎംപി കോഴിക്കോട് ജില്ലാ സെക്രട്ടറി ബാലഗംഗാധരൻ യോഗം ഉദ്ഘാടനം ചെയ്തു. സച്ചിൻ പതിയേരി, പ്രജീഷ് വാഴയിൽ, അർജുൻ, അബ്ദുള്ള അസീസ് എന്നിവർ സംസാരിച്ചു.










