കോഴിക്കോട് : മികച്ച സേവനവും മികച്ച ഡിസൈനുമാണ് മെറാൾഡ ജുവൽസ് വ്യത്യസ്ഥമാക്കുന്നതെന്ന് ആസ്റ്റർ മിംസ് സ്ഥാപകൻ -പദ്മശ്രീ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാൾഡ ജുവൽസ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സേവനവും വ്യത്യസ്ത ആശയവും നൽകിയാൽ ഉപഭോക്താക്കൾ സംതൃപ്തരാകും. കോഴിക്കോടും കൊച്ചിയിലും ഈ രീതിയിൽ വിജയിച്ച മെറാൾഡ ജുവൽസിനെ കണ്ണൂർകാരും ഏറ്റെടുക്കുമെന്നും ഡോ ആസാദ് മൂപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപം എം ജി റോഡിലാണ് പുതിയ ഷോറും .
പ്രമുഖ ചെറുകഥാകൃത്ത് ടി. പദ്മനാഭൻ മുഖ്യാതിഥിയായിരുന്നു. മെറാൾഡ ജുവൽസിനെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്ത ടി. പദ്മനാഭൻ കൂടുതൽ സ്ഥലങ്ങളിലേക്ക് സ്ഥാപനം വ്യാപിക്കട്ടെയെന്ന് ആശംസിച്ചു. ലോകത്തിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള വ്യത്യസ്ഥ ഡിസൈൻ ആഭരണങ്ങളാണ് മെറാഡ ജുവൽസിന്റെ പ്രത്യേകതയെന്ന് ചെയർമാൻ അബ്ദുൽ ജലീൽ എടത്തിൽ പറഞ്ഞു. വൈസ് ചെയർമാൻ -പി. അബ്ദുൾ ഷുക്കൂർ ,എക്സിക്യൂട്ടീവ് ഡയറക്ടർമാരായ -ജസീൽ മുഹമ്മദ്, മുഹമ്മദ് ഷാനിൽ , ഡയറക്ടർമാരായ – അഹമ്മദ് കുട്ടി, ഡോ.സി എം നജീബ്, ഡോ.മുഹമ്മദ് ഉണ്ണി ഒളകര, ലബീബ്, സലീം, മുഹമ്മദ് അജ്മൽ ,
സ്റ്റോർ ഹെഡ്മരായ നൗഷാദ്, ആഷിഖ് അലി, ജനറൽ മാനേജർ – വിജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.