Tuesday, October 15, 2024
EducationLatest

“ഹൊറിഗല്ലു” (അത്താണിയെ) വീണ്ടെടുത്ത്കാലിക്കറ്റ് ഗേൾസ് എൻ.എസ്.എസ്


കോഴിക്കോട് :എൻ.എസ് എസ് ദിനാചരണത്തോടനുബന്ധിച്ച് ” ഹോറിഗല്ലു .” (അത്താണി) നാടിന് സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം. കോഴിക്കാട് കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് സമൂഹോദ്യാനം നിർമ്മിക്കാൻ കല്ലായി പാലത്തിന് സമീപമെത്തിയ വളണ്ടിയേഴ്സിന് കല്ലായി അണ്ടർ പാസ് സംരക്ഷണ സമിതി 1926 ൽ യു ഭവാനി റാവുവിന്റെ സ്മരണക്കായി സ്ഥാപിച്ച അത്താണിയും കിണറും ശ്രദ്ധയിൽ പെടുത്തി. രാജഭരണ കാലം മുതൽ ബ്രിട്ടീഷ് കോളനി ഭരണം വരെ ചരക്കുനീക്കം സുഗമമാക്കാൻ നിർമ്മിച്ചിരുന്ന അത്താണികൾ തലച്ചുമടായി ചരക്കുകൾ കൊണ്ടുപോകുന്നവർക്ക് പരസഹായം ഇല്ലാതെ ഇവ ഇറക്കാനും വിശ്രമിക്കാനുമുളള ഇടമായിരുന്നു. ചരിത്ര പുസ്തകങ്ങളിൽ ഭാരതത്തിലെ വ്യാപാര കൂട്ടായ്മയായ ഗിൽഡുകളുടെ വ്യാപാര കേന്ദ്രങ്ങളായിരുന്ന ഇവിടങ്ങളിൽ കച്ചവടവുമായി ബന്ധപ്പെട്ട റെക്കാർഡ് പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നു.
ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഹൊറിഗല്ലു എന്നതിലെ ആശയമായ പരസ്പരം താങ്ങായി തണലായി സ്നേഹത്തിന്റെ കരുതലായി മനസ്സിന്റെ ഭാരം കുറയ്ക്കുന്ന അത്താണി എന്ന സങ്കൽപ്പത്തിൽ ആധുനീക സമൂഹത്തിന് ഉപകരിക്കുന്ന ഒരു പൈതൃക സംരക്ഷണ പദ്ധതിയാക്കി എൻ.എസ് എസ് വളന്റിയേഴ്സ് ഇതിനെ മാറ്റിയെടുത്തു
മാലിന്യം നിറഞ്ഞ ഈ പ്രദേശത്തെ എൻ.എസ്.എസ് വളന്റിയേഴ്സും, പ്രദേശവാസികളും  കോർപ്പറേഷൻ ജീവനക്കാരും, കല്ലായ് അണ്ടർപാസ് സംരക്ഷണ സമിതിയും ചേർന്ന് ചുമരുകൾ പെയിന്റ് ചെയ്തും , ഇരിപ്പിടം, പൂന്തോട്ടം, സോളാർ ലാമ്പ് എന്നിവ ഒരുക്കിയും മനോഹരമാക്കി.
സ്കൂൾ മാനേജർ  പി.എസ്. അസ്സൻ കോയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ . ഉഷാദേവി ടീച്ചർ , മുഹ്സിന എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഷഹീന ഇ കെ പ്രോജക്ട് അവതരണം നടത്തി.  ആമിന ഷദ അനുഭവം പങ്കു വെച്ചു.എൻ.എസ് എസ് ജില്ലാ കോർഡിനേറ്റർ എം.കെ ഫൈസൽ,ക്ലസ്റ്റർ കൺവീനർ ഗീതാ നായർ, ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ, പി.ടി.എ വൈസ് പ്രസിഡന്റ് സാജിദ് അലി, കല്ലായ് അണ്ടർ പാസ് സംരക്ഷണ സമിതി അംഗം ഹസ്സൻ കോയ, മൻസൂർ, സാലിഹ്, ഈസ, അബ്ദു റഷീദ്, അയ്യൂബ്, ഇ വി ഹസീന എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ എം അബ്ദു ചടങ്ങിന് സ്വാഗതവും വളണ്ടിയർ സെക്രട്ടറി അമീഷ നന്ദിയും രേഖപ്പെടുത്തി


Reporter
the authorReporter

Leave a Reply