കോഴിക്കോട്:മുസ്ലീം ലീഗിൻ്റെ സമ്മർദ്ദം കാരണമാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രാണപതിഷ്ഠാചടങ്ങ് ബഹിഷ്കരിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചത്.പ്രാണപതിഷ്ഠാചടങ്ങ് ബഹിഷ്കരിക്കാനുള്ള കോൺഗ്രസ്സ് നിലപാട് ആശ്വാസകരമെന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റിൻ്റെ പ്രസ്താവന ഇത് വ്യക്തമാക്കുന്നു. അഞ്ചര പതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് കേരളത്തിലെ രണ്ട് ജില്ലകളില്‍ മാത്രം സ്വാധീനമുള്ള മുസ്ലീം ലീഗാണെന്നും ഇത് കോൺഗ്രസ്സിന് സംഭവിച്ച രാഷ്ട്രീയ പാപ്പരത്തത്തി ൻ്റെയും സംഘടനാപരമായ തകർച്ചയുടേയും ഉദാഹരണമാണെന്നും
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കോഴിക്കോട് മാരാർജി ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ യഥാര്‍ത്ഥ മനസ്സ് സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഒപ്പമല്ല. മറിച്ച് ശ്രീരാമനോടും അയോദ്ധ്യയോടും ഒപ്പമാണ്. രാമരാജ്യ സങ്കല്പം ആദ്യമായി മുന്നോട്ട് വച്ചത് ഗാന്ധിജിയാണെന്നും എന്നാൽ ഗാന്ധിയുടെ ഭൗതിക ശരീരം നശിപ്പിച്ചത് ഗോഡ്സെ ആണെങ്കിലും ഗാന്ധിയന്‍ സങ്കല്പങ്ങളെ ഇന്നത്തെ കോണ്‍ഗ്രസ് കൊന്നു കുഴിച്ച്മൂ ടുകയാണ്.മതമൗലികവാദികളോടാണ് ഇന്നത്തെ കോൺഗ്രസ്സിന് വിധേയത്വം. അയോധ്യയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കണമെന്ന് എന്‍എസ്എസും എസ്എന്‍ഡിപിയും പറഞ്ഞു. ഇതൊന്നും കോണ്‍ഗ്രസ്സും സി.പി.എമ്മും കാണുന്നില്ല. ഇരുകൂട്ടരും ചേർന്ന് ബഹിഷ്കരിച്ചാലും
പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ കേരളത്തിന്റെ പരിച്ഛേദം പങ്കെടുക്കും. ഇത്തരം ബഹിഷ്കരണങ്ങളൊന്നും വില പോകില്ല. ഇതൊരു വിവാദമാക്കേണ്ട കാര്യമില്ല. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും സമവായത്തിലൂടെയാണ് വിധി വന്നത്. അതുപ്രകാരം രണ്ടു കൂട്ടരും ആരാധനാലയങ്ങള്‍ പടുത്തുയര്‍ത്തുന്നു. മതവിദ്വേഷം കുത്തിയിളക്കി തമ്മില്‍ തല്ലിപ്പിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കണം എന്നാണ് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താത്പര്യം. ഭീകര സംഘടനകളുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഇടത് സംഘടനകളും ചടങ്ങ് ബഹിഷ്‌കരിച്ചത്. മുസ്ലിം ലീഗിന്റെ നിലപാട് കേരളീയ സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കും. ഇന്ന് ഗാന്ധിജി ജീവിച്ചിരുന്നു എങ്കില്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേനെ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നിര്‍ഭയമായണ് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എം.ടി.വാസുദേവൻ നായർ തന്റെ അഭിപ്രായം അവതരിപ്പിച്ചത്. എന്നാൽ വിമർശനത്തിന് ശേഷം തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എം.ടി. യുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്ക് ഏറ്റ അടിയാണ്. മോദിയെ വിമര്‍ശിച്ചതാണ് എം.ടി. യുടെ പ്രസ്താവനയെന്നാണ് ഇ.പി. ജയരാജന്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ മുന്നിലിരുത്തി ഇഎംഎസിനെ മാതൃകയാക്കാന്‍ മോദിയോട് എം.ടി. ആവശ്യപ്പെടുമോയെന്നും കൃഷ്ണദാസ് ചോദിച്ചു.
ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി, സെക്രട്ടറി ടി.രനീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.