കോഴിക്കോട് :അമിതമായ വിമാന യാത്രാക്കൂലി വിഷയത്തിൽ പാർലിമെന്റ് കമ്മിറ്റി ഇടപെട്ടിട്ടും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവർ തയ്യാറാകാത്ത അവസ്ഥയാണെന്ന്
കെ.മുരളീധരൻ എം.പി.
ഇൻഡോ അറബ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ
പ്രവാസി ഭാരതീയ ദിനം സംസ്ഥാന തല ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടവകാശ വിഷയത്തിലും പ്രവാസികൾ ഏറെ അവഗണനയാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു . അടുത്ത പ്രവാസി ദിനത്തിനെങ്കിലും പ്രവാസികളുടെ വിഷയങ്ങളിൽ പരിഹാരം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പി.ടി. എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.മാക് ബിൽഡേർസ് മാനേജിങ് ഡയരക്ടർ കെ. മുസ്തഫ,യൂനിമണി വൈസ് പ്രസിഡന്റ് ആൻഡ് സോണൽ ഹെഡ് -പി. സുനിൽ ബാബു,
കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡന്റ്- എം.ഫിറോസ് ഖാൻ ,
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് രൂപേഷ് കോളിയോട്ട് എന്നിവർ കെ മുരളീധരനിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.ജന്മഭൂമി ന്യൂസ് എഡിറ്റർ എം ബാലകൃഷ്ണന് വേണ്ടി ഫോട്ടോഗ്രാഫർ ദിനേശിന് ആറ്റക്കോയ പള്ളിക്കണ്ടി സമ്മാനിച്ചു.കോൺഫെഡറേഷൻ പ്രസിഡന്റ് എം.വി. കുഞ്ഞാമു, കെ.ടി. വാസുദേവൻ, പി.ടി. നിസാർ , ജെ. ജയന്ത് കുമാർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും കോയട്ടി മാളിയേക്കൽ നന്ദിയും പറഞ്ഞു.