കോഴിക്കോട്:മഹാരാഷ്ട്രയിൽ നിന്നും യീസ്റ്റുമായി ആലുവയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് കത്തി നശിച്ചത്.വൈകീട്ട് അഞ്ചിന് ടോൾ പ്ലാസക്ക് സമീപം നിർത്തിയ വണ്ടിയിൽ നിന്നും ഡ്രൈവർ ഇറങ്ങി ശുചി മുറിയിൽ പോയി വരുന്നതിനിടെയാണ് വാഹനത്തിന്റെ മുൻ വശത്ത് നിന്നും തീ ഉയരുന്നത് കണ്ടത്. ഉടൻ ടോൾ പ്ലാസ ജീവനക്കാർ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു.മീഞ്ചന്തയിൽ നിന്നും ബീച്ചിൽ നിന്നും അഗ്നി ശമന സേനാംഗങ്ങൾ എത്തി തീയണച്ചു.ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണമായി സംശയിക്കുന്നത്.ടയർ ഉൾപ്പെടെ പൊട്ടിതറിച്ചതിനാൽ ഇതു വഴിയുള വാഹനഗതാഗതം മണിക്കൂറോളം തടസപ്പെട്ടു.മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായി നിയന്ത്രണ വിധേയമാക്കിയത്.










