മൊകവൂർ: രാമനാട്ടുകര വെങ്ങളം ദേശീയപാതയിൽ മൊകവൂർ കുനിമ്മൽ താഴത്ത് അടിപ്പാത അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ബി.ജെ.പി. ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ് സ്ഥലം സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത്കുമാർ, കൗൺസിലർ അനുരാധ തായാട്ട്, അടിപ്പാത ജനകീയ സമിതി ചെയർമാൻ പി. ചന്തു, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് ജോഷി ചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ബി.ജെ.പി. ബൂത്ത് പ്രസിഡന്റ് കെ.പി. രാമുണ്ണിക്കുട്ടി നിവേദനം കൈമാറി.