കൊച്ചി: കേരള സര്‍ക്കാര്‍ തൊഴില്‍, നൈപുണ്യ വകുപ്പ് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ മികവ് പുരസ്‌ക്കാരം ഡി.ഡി.ആര്‍.സി എസ്.ആര്‍.എല്‍ ഡയഗ്‌നോസ്റ്റിക്‌സിന് ലഭിച്ചു.. ഇതോടൊപ്പം ഡിഡിആര്‍സി എസ്ആര്‍എല്‍ ശൃംഖലയിലെ ആറ് ലാബുകള്‍ക്ക് വജ്ര പുരസ്‌ക്കാരവും രണ്ട് ലാബുകള്‍ക്ക് സുവര്‍ണ പുരസ്‌ക്കാരവും ലഭിച്ചു. തൊഴില്‍നിയമപരമായ വ്യവസ്ഥകള്‍ പാലിക്കുന്നതിനും തൊഴില്‍ ക്ഷേമത്തിലെ മൊത്തത്തിലുള്ള പ്രകടനത്തിനുമാണ് പുരസ്‌ക്കാരം. ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, തൊഴില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മിനി ആന്റണി, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ലേബര്‍ കമ്മിഷണര്‍ ഡോ. എസ്. ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തുടനീളം 220ലധികം ലാബുകളുമായി കേരളത്തിലെ ഏറ്റവും വലിയ ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറി ശൃംഖലയാണ് ഡിഡിആര്‍സി എസ്ആര്‍എല്‍. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രതിദിനം 15,000 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്താന്‍ ശേഷിയുള്ള മൂന്ന് എന്‍.എ.ബി.എല്‍ ഐസിഎംആര്‍ അംഗീകൃത ആര്‍.ടി.പി.സി.ആര്‍ ലാബുകളും കോവിഡ് പരിശോധന നടത്താന്‍ ഐസിഎംആര്‍ അംഗീകരിച്ച കേരളത്തിലെ ആദ്യത്തെ പാത്‌ലാബ് ശൃംഖലയും ഡിഡിആര്‍സി എസ്ആര്‍എല്ലിന് സ്വന്തമായുണ്ട്. കൊവിഡ് സമയത്ത്, ഡിഡിആര്‍സി എസ്ആര്‍എല്ലിന്റെ ബൃഹത്തായ ലബോറട്ടറി ശൃംഖലയും പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയും സംസ്ഥാനത്തുടനീളമുള്ള രണ്ട് ദശലക്ഷത്തോളം കോവിഡ് രോഗികള്‍ക്ക് സേവനം നല്‍കാനായി ഉപയോഗപ്പെടുത്തിയിരുന്നു. ഇത് മറ്റേത് സേവനദാതാക്കളെക്കാളും മുകളിലാണ്.
മുഖ്യമന്ത്രിയുടെ എക്‌സലന്‍സ് പുരസ്‌ക്കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ഡിഡിആര്‍സി എസ്.ആര്‍.എല്‍ ഡയഗ്‌നോസ്റ്റിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആനന്ദ് കെ. പറഞ്ഞു.