രാജ്യമെങ്ങും റോഡ് ഷോയുമായി മഹാരാഷ്ട്ര ടൂറിസം
കൊച്ചി: രാജ്യത്തെ യാത്ര, വ്യാപാര അവസരങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 9 സിറ്റികളിൽ റോഡ് ഷോയുമായി മഹാരാഷ്ട്ര ടൂറിസം. ചരിത്രപരമായ കോട്ടകൾ, ബീച്ചുകൾ, മതപരവും പൈതൃകപരവുമായ ചരിത്ര സ്മാരകങ്ങൾ, വന്യജീവി സങ്കേതങ്ങൾ, സാഹസിക വിനോദങ്ങൾ, വിദേശ വിഭവങ്ങൾ, സാംസ്‌കാരിക ആഘോഷങ്ങൾ തുടങ്ങി നിരവധി വൈവിധ്യങ്ങളാൽ മഹാരാഷ്ട്ര രാജ്യത്തെ ഒന്നാമത്തെ വിനോദസഞ്ചാര കേന്ദ്രമാണ്. ട്രാവൽ ട്രേഡുമായി ബന്ധിപ്പിച്ച് വിപണി സാധ്യതകളും സജീവ ക്ലയന്റുകളിൽ നിന്ന് അഭിപ്രായങ്ങളും തേടുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര ടൂറിസം രാജ്യത്തുടനീളമുള്ള ഒൻപത് സിറ്റികളിൽ റോഡ് ഷോ ടൂർ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ്...









