ഖത്തര്‍ ലോകകപ്പ് വേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഉരു മന്ത്രി സന്ദര്‍ശിച്ചു
കോഴിക്കോട്:ഖത്തര്‍ ലോകകപ്പ് വേദിയിലെ പ്രദര്‍ശനത്തിനായി ബേപ്പൂര്‍ ചാലിയത്ത് നിര്‍മാണം പൂര്‍ത്തിയാകുന്ന ഉരു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. 2022 നവംമ്പര്‍ 21 ന് ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് ദോഹയില്‍ നടക്കുന്ന 'കത്തറ ട്രെഡീഷണല്‍ ഡോവ് ഫെസ്റ്റിവലില്‍' ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ബേപ്പൂരിന്റെ ഉരു പ്രദര്‍ശിപ്പിക്കുന്നത്. ലോകപ്രശസ്തമായ ബേപ്പൂരിന്റെ പരമ്പരാഗത ഉരു ലോകകപ്പ് അന്താരാഷ്ട്ര വേദിയിലേക്ക് എത്തുമ്പോള്‍ അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താന്‍ ടൂറിസം വകുപ്പ് പ്രത്യേക പദ്ധതി ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉരുനിര്‍മാണവും ബന്ധപ്പെട്ട കേന്ദ്രങ്ങളെയും എല്ലാനിലയിലും പ്രോത്സാഹിപ്പിക്കും....









