കേരളത്തിന് അനുയോജ്യം ഉത്തരവാദിത്വ ടൂറിസം : പത്മശ്രീ കെ കെ മുഹമ്മദ്
കോഴിക്കോട്: കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യം ഉത്തരവാദിത്വ ടൂറിസമാണെന്ന് പ്രമുഖ ആർക്കിയോളജിസ്റ്റ് പത്മശ്രീ കെ കെ മുഹമ്മദ്.ലോക വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ മലബാർ ടൂറിസം കൗൺസിൽ വിനോദ സഞ്ചാരം പുന: വിചിന്തനം വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന പങ്കാളിത്വത്തോടെ ഉത്തരവദിത്വം ടൂറിസത്തിനും റൂറൽ ടൂറിസത്തിനും പ്രാധാന്യം നൽകിയാൽ മാത്രമെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് പുരോഗതി ഉണ്ടാകുകയുള്ളൂ. വിദേശ ടൂറിസ്റ്റ്കളെ ആകർഷിക്കുന്നതിന് സംസ്ഥാനത്തിന്റെ പൈതൃക സംരക്ഷണത്തിനും ഈ രംഗത്തേയ്ക്ക് കടന്ന് വരുന്ന പുതിയ തലമുറ ശ്രദ്ധ...









