ധീരജ് കൊലക്കേസ്, സുധാകരൻ പൊലീസിൽ കീഴടങ്ങണം: കോടിയേരി
തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയിറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ കെ സുധാകരൻ പൊലീസിൽ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെപിസിസി പ്രസിഡന്റിന്റെ അറിവോടെ നടന്ന കൊലപാതകമാണ് ധീരജിന്റേതെന്ന് സുധാകരൻ തന്നെയാണ് പറയുന്നത്. ഇരന്ന് വാങ്ങിയ കൊലപാതകമെന്നും സുധാകരൻ പറയുന്നു. ആ സ്ഥിതിക്ക് പൊലീസിൽ കീഴടങ്ങാൻ സുധാകരൻ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 'കൊലക്ക് പകരം കൊലയെന്ന നയമല്ല സിപിഎമ്മിന്റേത്. കൊലപാതകം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്നതാണ് സിപിഎം രീതി. അക്രമങ്ങളിൽ സിപിഎം പ്രവർത്തകർ പങ്കാളിയാകരുത്. കേരളത്തിന്റെ ക്രമസമാധാനം തകരുന്നു എന്ന് പ്രചരിപ്പിക്കാനാണ് കോൺഗ്രസ്...









