Local NewsPolitics

കെ-റെയിൽ സർക്കാർ ദുർവാശി വെടിയുക;എസ് ഡി പി ഐ കളക്ടറേറ്റ് മാർച്ച് ഫെബ്രുവരി 25ന്


കോഴിക്കോട്: സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ പൂർണ്ണമായി തകർക്കുകയും പരിസ്ഥിതിയെ ഗുരുതര മായി ബാധിക്കുന്നതുമായ കെ റയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എസ് ഡി പി ഐ ജില്ലാ സെക്രട്ടറി പി ടി അഹമ്മദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പദ്ധതി നടപ്പിലാക്കാനുള്ള വാശി പിണറായി സർക്കാർ ഉപേക്ഷിക്കണം. പദ്ധതിയ്ക്കായി കെ.ആർ.ഡി.സി.എൽ കണക്കുകൂട്ടിയിരിക്കുന്നത് 63,940 കോടി രൂപയാണ്. എന്നാൽ കേന്ദ്രസർക്കാറിന്റെ പരമോന്നത നയ ഉപദേശക വിദഗ്ധ സംഘമായ നിതി ആയോഗ് 1,26,081 കോടി ചെലവു വരുമെന്ന് കണ്ടെത്തിയിരിക്കുന്നു. പദ്ധതിയ്ക്കായി അമിത പലിശയ്ക്ക് വായ്പയെടുത്ത് നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. ഇത് കേരളത്തിന്റെ സമ്പദ് ഘടനയെ തകർക്കുകയും കേരളത്തെ കടക്കെണിയിലാക്കുകയും ചെയ്യും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 532 കിലോ മീറ്റർ ദൈർഘ്യം വരുന്ന സിൽവർ ലൈനിൽ വെറും 88 കിലോ മീറ്റർ മാത്രമാണ് എലിവേറ്റഡ് ആയി കടന്നുപോകുന്നത്. 410 കിലോമീറ്ററിലും ഇരുവശങ്ങളിലും 15 അടിയോളം ഉയരത്തിൽ സംരക്ഷിത ഭിത്തി നിർമിക്കേണ്ടിവരും. ഇത്തരം അതിർത്തി മതിലുകൾ 2018 ലെയും 2019 ലേയും പോലുള്ള പ്രളയസാഹചര്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് പോലും തടസ്സമാവും. 20,000 പേരുടെ വീടുകൾ നഷ്ടപ്പെടുത്തുന്ന ഈ പദ്ധതിക്കായി 1,453 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിക്കണം. 145 ഹെകർ നെൽവയൽ നികത്തുകയും ആയിരത്തിലധികം മേൽപാലങ്ങൾ നിർമിക്കുകയും വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇതിനെല്ലാമുപരിയായി പദ്ധതിക്കായി ലക്ഷക്കണക്കിന് ടൺ കല്ലും മണലും മറ്റ് നിർമാണ സാമഗ്രികളും ആവശ്യമാണ്. പ്രകൃതിയെ തകർക്കാതെ ഇത് സംഭരിക്കാനാവില്ല. മുഖ്യമന്ത്രി ദുർവാശി ഉപേക്ഷിക്കണമെന്നും പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പൂർണമായും പിൻവാങ്ങണമെന്നും പി ടി അഹമ്മദ് ആവശ്യപ്പെട്ടു. ഫെബ്രുവരി 25ന് കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കും. ഫെബ്രുവരി 22ന് വടകരയിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിന് ജില്ലാ സെക്രട്ടറി നിസാം പുത്തൂർ നേതൃത്വം നൽകും. ഫെബ്രുവരി 22,23,24 ദിവസങ്ങളിൽ പദ്ധതി പ്രദേശങ്ങ ളിൽ കൂടെ കടന്ന് പോകുന്ന പ്രതിഷേധ കാൽനട ജാഥ 25ന് കലക്ട്രേറ്റിൽ സമാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടകര മണ്ഡലം സെക്രട്ടറി
നിസാം പുത്തൂർ,കെ വി പി ഷാജഹാൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

 


Reporter
the authorReporter

Leave a Reply