കോഴിക്കോട് : യു ജി സി നെറ്റ് , പി എച്ച് ഡി അടക്കമുള്ള ഉന്നത യോഗ്യതയുള്ള ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകരെ ഇടതു സർക്കാർ പാർട്ട് ടൈം ജോലിക്കാരാക്കി തരം താഴ്ത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി വക്താവ് കെ സി അബു. വർഷങ്ങളോളം പ്രവർത്തന പരിചയമുള്ള പ്രഗൽഭരായ അധ്യാപകരെയാണ് പി എസ് സി പുതിയ വിജ്ഞാപനത്തിലൂടെ അപമാനിച്ചിരിക്കുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കി ഹയർ സെക്കണ്ടറിയുടെ ഘാതകരാവുകയാണ് ഇടതു സർക്കാറെന്നും അദ്ദേഹം പറഞ്ഞു. ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകരെ പാർട്ട് ടൈം അധ്യാപകരാക്കി തരം താഴ്ത്തിയ സർക്കാർ നടപടിക്കെതിരെ കോഴിക്കാട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുമ്പിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേർസ് അസോസിയേഷൻ (എച്ച് എസ് എസ് ടി എ ) നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് കെ പി അനിൽകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് എം സന്തോഷ് കുമാർ, വൈസ് പ്രസിഡണ്ട് പി രാധാകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി എം റിയാസ് , സെക്രട്ടറി കെ സനോജ്, കെ എ അഫ്സൽ ,കെ കെ അനിൽ ,ഒ മുഹസിൻ , പി സി ഹാജിറ, ടി എൻ രമണി,
പി.കെ. ഫൗസിയ, പി.ജയേഷ് കുമാർ എന്നിവർ സംസാരിച്ചു.