Local NewsPolitics

സഞ്ജിത് വധകേസ് കേന്ദ്ര ഏജൻസിക്കു കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണം;സി.കൃഷ്ണകുമാർ


പാലക്കാട്ടെ ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതക
കേസിൽ ഗൂഢാലോചനയിൽ പങ്കുള്ള പ്രതി ഹക്കീമിന് ജാമ്യം ലഭിച്ചത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു വന്നിട്ടുള്ള ഗുരുതരമായ വീഴ്ച്ചയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി . കൃഷ്ണകുമാർ പ്രസ്താവിച്ചു .
കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിന് മുൻപ് പ്രതികൾക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുത്ത പ്രതിക്ക് ജാമ്യം ലഭിച്ചതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട് . പോലീസും പോപ്പുലർ ഫ്രണ്ട് ഉം ഉള്ള ധാരണയുടെ ഫലമായാണ് പ്രതിക്ക് ജാമ്യം ലഭിച്ചത് .സംസ്ഥാന സർക്കാർ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണ് സഞ്ജിത് വധകേസിൽ സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമായിരിക്കുകയാണ് .
സഞ്ജിത് വധകേസ് കേന്ദ്ര ഏജൻസിക്കു കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണം എന്ന് കൃഷ്ണകുമാർ ആവശ്യപ്പെട്ടു

Reporter
the authorReporter

Leave a Reply