ബേപ്പൂർ:കോൺഗ്രസ്സിന്റെ 137-ാം ജന്മദിനത്തിന്റെ ഭാഗമായി കെ.പി.സി.സി.137 രൂപ ചാലഞ്ച് ഐ.എൻ.ടി.യു.സി.ദേശീയ സെകട്ടറി ഡോ.എം.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പങ്കാളികളായ ചാലഞ്ചിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എ.എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.കെ.അബ്ദുൾ ഗഫൂർ ജില്ലാ സെക്രട്ടറിമാരായ ബേപ്പൂർ രാധാകൃഷ്ണൻ ,രമേശ് നമ്പിയത്ത്, പി.കുഞ്ഞിമൊയ്തീൻ തസ് വീർ ഹസ്സൻ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മനാഫ് മൂപ്പൻ,മുരളി ബേപ്പൂർ,വി.പി. ബഷീർ, ജി.ബാലകുമാർ,കെ.വേണുഗോപാൽ തുടക്കിയവർ സംസാരിച്ചു.