Tuesday, December 3, 2024
LatestPolitics

നിയമവാഴ്ച തകർന്നു പോകാതിരിക്കാൻ നീതിന്യായ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ശബ്ദം ഉയർന്നു വരണം; എം.ടി രമേശ് 


കോഴിക്കോട്:ഭാരതീയ ജനതാ പാർട്ടി കോഴിക്കോട് ജില്ലാ ലീഗൽ സെല്ലിൻ്റെ നേതൃത്വത്തിൽ അഡ്വ.രഞ്ജിത് ശ്രീനിവാസൻ അനുസ്മരണം നടത്തി.
നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബി.ജെ.പി
സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.
രഞ്ജിത്തിൻ്റെ കൊലപാതകം ഭരണകൂടം സ്പോൺസർ ചെയ്ത കൊലപാതകമാണെന്ന് എം.ടി രമേശ് പറഞ്ഞു.ഭരണകൂടവും പോലീസും പോപ്പുലർ ഫ്രണ്ടിനെ ഭയപ്പെടുകയാണ്. നിയമവാഴ്ച തകർന്നു പോകാതിരിക്കാൻ നീതിന്യായ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ശബ്ദം ഉയർന്നു വരേണ്ടതുണ്ടെന്നും എം.ടി രമേശ് പറഞ്ഞു.
രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്തീയ കാര്യകാരി സദസ്യൻ
പി. ഗോപാലൻ കുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ അധ്യക്ഷം വഹിച്ചു.
ബി.ജെ.പി. ജില്ലാ ലീഗൽ സെൽ കൺവീനർഅഡ്വ.ശ്യാം അശോക്,കോഴിക്കോട് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ശ്രീകാന്ത്,കൊയിലാണ്ടി
,അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രതീഷ്,ജില്ലാ പ്രസിഡൻ്റ് അഡ്വ. മനോഹർലാൽ,ജില്ലാ ലീഗൽ സെൽ ജോയിൻ്റ് കൺവീനർ അഡ്വ. കെ.ഷിനോദ് ,ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.കെ.വി സുധീർ കുമാർ, അഡ്വ.ശിഖ എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply