ധീര ജവാന് യാത്രാമൊഴി; അന്ത്യാഭിവാദ്യം അർപ്പിച്ച് ആയിരങ്ങൾ, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ
സി.ഡി സലീംകുമാർ തൃശൂർ:കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന് കണ്ണീരോടെ വിടനല്‍കി ജന്‍മനാട്. സംസ്ഥാന സര്‍ക്കാരിന്റെയും വ്യോമസേനയുടെയും പൂര്‍ണ ഔപചാരിക ബഹുമതികളോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. ഡല്‍ഹിയില്‍ നിന്നും രാവിലെ 11 മണിയോടെ കോയമ്പത്തൂരിലെ സുലൂര്‍ വ്യോമ താവളത്തിലെത്തിച്ച സൈനികന്റെ ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാര്‍ഗമാണ് തൃശൂരിലേക്ക് കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ മൃതദേഹം വാളയാറില്‍ നിന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ...









