Wednesday, December 4, 2024
EducationGeneralLatest

സി.കെ.ജി മെമ്മോറിയല്‍ സ്‌കൂള്‍ കെട്ടിടോദ്ഘാടനം വെള്ളിയാഴ്ച്ച


കൊയിലാണ്ടി: സി.കെ.ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നവീകരിച്ച ഹൈസ്‌കൂള്‍ ബ്‌ളോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും. സയന്‍സ് ലാബ്, വിപുലമായ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം എന്നിവ അടങ്ങുന്നതാണ് നവീകരിച്ച ഹൈസ്‌കൂള്‍ ബ്‌ളോക്ക്. സ്‌കൂളിന്റെ സ്ഥാപക മാനേജരായ എം.എം കൃഷ്ണന്‍ നായരുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചതാണ് പുതിയ ബ്‌ളോക്ക്. കുറുമ്പനാട് താലൂക്കിലെ ചിങ്ങപുരത്ത് 1945 ല്‍ സ്ഥാപിതമായ കോഴിപ്പുറം ബോയ്‌സ് എലമെന്ററി സ്‌കൂളും 1947 ല്‍ സ്ഥാപിതമായ കോഴിപ്പുറം ബോയ്‌സ് എലമെന്ററി സ്‌കൂളും ചേര്‍ന്ന് 1951 ല്‍ കോഴിപ്പുറം ഹയര്‍ എലമെന്ററി സ്‌കൂള്‍ ആവുകയും പിന്നീട് കോഴിപ്പുറം യുപി സ്‌കൂള്‍ ആയി മാറുകയും ചെയ്തു. 1966 ലാണ് സ്വാതന്ത്ര്യസമര നേതാവായിരുന്ന ചിങ്ങപുരം കേളോത്ത് ഗോവിന്ദന്‍ നായര്‍ എന്ന സി.കെ.ജിയുടെ സ്മരണാര്‍ത്ഥം സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തപ്പെട്ടത്. 2010ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാക്കി ഉയര്‍ത്തപ്പെട്ടു. 1 ക്ലാസ് മുതല്‍ 12 വരെ ക്ലാസുകളിലായി 2000 ത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് സി.കെ.ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. മേലടി സബ്ജില്ലയില്‍ ഉള്‍പ്പെടുന്ന സ്‌കൂള്‍ പഠന പഠ്യേതര വിഷയങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാലയമാണ്.

Reporter
the authorReporter

Leave a Reply