കൊച്ചി: തലയിൽ ചുമടെടുക്കുന്നതിനെതിരെ കേരള ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പ്രസ്താവന.
തലച്ചുമടെടുക്കുന്ന തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങൾ ഇല്ലാത്ത കാലത്തേതാണ് ഈ രീതിയെന്നും ഇനിയും ഇത് തുടരരുതെന്നും കോടതി പറഞ്ഞു. തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഈ ഘട്ടത്തിൽ സർക്കാർ വ്യക്തമാക്കി. ചുമട്ട് തൊഴിലാളികൾ അങ്ങിനെ തന്നെ തുടരണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും ഇതിന് പിന്നിൽ സ്വാർത്ഥതാത്പര്യങ്ങളാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.