EducationGeneralLatest

ദേശീയ ഉപഭോക്തൃ ദിനാചരണം- ജില്ലാതല ചിത്ര രചന, ഫോട്ടോഗ്രാഫി മത്സരങ്ങള്‍


കോഴിക്കോട്; ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ചിത്രചന, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തും.  വാട്ടര്‍ കളര്‍ മാധ്യമത്തില്‍ ഡിസംബര്‍ 19ന് രാവിലെ ഒന്‍പത് മുതല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ.യു.പി. സ്‌കൂളില്‍ചിത്രരചനാ മത്സരം നടക്കും. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.  വിഷയം മത്സരത്തിന് 30 മിനുട്ട് മുമ്പ് നല്‍കും. വരയ്ക്കുന്നതിനുള്ള എ3  പേപ്പര്‍ ഒഴികെ മറ്റ്  സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0495-2370655  നമ്പറില്‍  ഡിസംബര്‍ 18ന് വൈകീട്ട് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. പഠിക്കുന്ന സ്ഥാപന മേധാവി നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.   ‘പ്ലാസ്റ്റിക് മലിനീകരണം; ഹരിത ഉപഭോഗം’ എന്ന വിഷയത്തിലുള്ള ഫോട്ടോഗ്രാഫി മത്സരത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. 18” x 12′ വലിപ്പത്തിലുള്ള കളര്‍ ഫോട്ടാകളാണ് അയയ്ക്കേണ്ടത്. മത്സര ചിത്രത്തോടൊപ്പം സോഫ്റ്റ് കോപ്പിയും സമര്‍പ്പിക്കണം. പേര്, വയസ്സ്, വിലാസം, മൊബൈല്‍ നമ്പര്‍, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്  അല്ലെങ്കില്‍ സ്ഥാപന മേധാവി നല്‍കുന്ന സാക്ഷ്യപത്രം സഹിതമുള്ള  എന്‍ട്രികള്‍  ഡിസംബര്‍ 18ന് വൈകീട്ട് നാലിനകം  ജില്ലാ സപ്ലൈ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ നേരിട്ടോ രജിസ്ട്രേഡ് തപാലിലോ എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും യഥാക്രമം 5000, 2000, 1000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. ഒന്നാം സ്ഥാനത്തിനര്‍ഹമായ സൃഷ്ടി സംസ്ഥാനതല മത്സരത്തിലേക്ക് പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370655.

Reporter
the authorReporter

Leave a Reply