BusinessGeneralLatest

പ്രാദേശിക നിക്ഷേപ ഉച്ചകോടിയിൽ തിളങ്ങി ഫ്രൽബിൻ റഹ്മാൻ അവതരിപ്പിച്ച ബിസിനസ് ആശയം


കോഴിക്കോട്: മികച്ച ആശയമുള്ള സംരംഭകരെയും നിക്ഷേപകരെയും ലക്ഷ്യമിട്ട് LINDIA ക്ലബ്ബിന്റെ കേരള ചാപ്റ്റർ സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടിയിൽ ഫ്രേൽബിൻ റഹ്മാൻ അവതരിപ്പിച്ച ബിസിനസ് ആശയത്തിന് പ്രാരംഭമായി ഒരു കോടി രൂപ നിക്ഷേപത്തിന് ധാരണയായി . സീഡ് ഫണ്ട് ആയി 10 ലക്ഷം രൂപ അന്നേദിവസം ATONE BPO  ഫ്രൽബിൻ റഹ്മാൻ ഉച്ചകോടി പ്രോഗ്രാം ഡയറക്ടർ  ആഷിൻ യുഎസിൽ നിന്നും ഏറ്റുവാങ്ങി. എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ  നടന്ന ചടങ്ങിൽ മുൻ എം.പിയും ചലച്ചിത്ര താരവുമായ .ഇന്നസെൻറ് മുഖ്യാതിഥിയായിരുന്നു.

ATONE BPO എന്ന കമ്പനി കൊച്ചി ഇൻഫോപാർക് ബേസ് ചെയ്ത് പ്രവർത്തനമാരംഭിക്കുന്ന ഒരു ബിപിഒ സ്ഥാപനമാണ്
പ്രധാനമായും ഫ്രാഞ്ചൈസി ഡെവലപ്പ്മെന്റ് , ഡിസ്ട്രിബൂഷൻ ഷിപ്പ് എന്നീ മേഖലകളിലാണ് കമ്പനി ശ്രദ്ധിക്കുന്നത്.ആദ്യ ഘട്ടത്തിൽ കുറഞ്ഞത് ആയിരത്തി അഞ്ഞൂറോളം ജീവനക്കാർക്ക് തൊഴിൽ നൽകാൻ കഴിയുന്ന ലോകോത്തര നിലവാരമുള്ള ഒരു ബിസിനസ് സംരംഭം ആണ് ATONE BPO വഴി ഉദ്ദേശ്ശിക്കുന്നത്

LNDIA ക്ലബ്ബ് ഇന്ത്യയുടെ ഇത്തരം പ്രാദേശിക ഉച്ചകോടിയിലൂടെ കേരളത്തിൽ മികച്ച ആശയമുള്ള യുവസംരംഭകർക്ക് മികച്ച സാധ്യതകൾ ഉണ്ടെന്നും എല്ലാവരും ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സാരഥികൾ പറഞ്ഞു.  LNDIA ഇന്ത്യ ക്ലബ്ബിൻറെ പ്രോഗ്രാം ഡയറക്ടർ  ആഷിൻ യുഎസിന്റെ പ്രവർത്തനങ്ങളും, സംരംഭങ്ങളിലൂടെ വികസന ഇന്ത്യ എന്ന ആശയവും പ്രചരിപ്പിക്കപ്പെട്ടാൽ കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു.


Reporter
the authorReporter

Leave a Reply