ദേശീയ സീനിയര്‍ വനിത ഫുട്ബോള്‍ കിരീടം മണിപ്പൂര്‍ നിലനിര്‍ത്തി.
കോഴിക്കോട് :ദേശീയ സീനിയര്‍ വനിത ഫുട്ബോള്‍ കിരീടം മണിപ്പൂര്‍ നിലനിര്‍ത്തി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലില്‍ റെയില്‍വേയെയാണ് തോല്‍പ്പിച്ചത്.മണിപ്പൂരിന്‍റെ ഇരുപത്തിരണ്ടാം ദേശീയ കിരീടമാണിത്. ഇരുപത്തിരണ്ട് തവണ കിരീടം നേടിയ മണിപ്പൂരിന്‍റെ തുടര്‍ച്ചയായ നാലാം കിരീടമാണ് ഇത്തവണത്തേത്. ഫൈനലില്‍ ഇത്തവണയും റെയില്‍വേസ് ആയിരുന്നു എതിരാളികള്‍.അധിക സമയത്തും ഇരുടീമുകളും ഗോള്‍ രഹിത സമനിലയിലായതിനെ തുടര്‍ന്നുള്ള ഷൂട്ടൗട്ടിലായിരുന്നു മണിപ്പൂര്‍ റെയില്‍വേയെ കീഴടക്കിയത്.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം.നോബി ചാനുവിന് മാത്രമാണ് റെയില്‍വേക്കായി ഷൂട്ടൗട്ടില്‍ ഗോള്‍ നേടാനായത്. ബേസി സന ദേവി,കിരണ്‍ ബാല ചാനു എന്നിവര്‍ മണിപ്പൂരിനായിഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു....









