Monday, November 11, 2024
CinemaGeneral

ബാലയ്ക്ക് ഉപാധികളോടെ ജാമ്യം


കൊച്ചി: മുന്‍ഭാര്യയേയും മകളേയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമര്‍ശങ്ങള്‍ പാടില്ലെന്ന ഉപാധിയിലാണ് ജാമ്യം നല്‍കിയത്. മുന്‍ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, അവരെ ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് ജാമ്യവ്യവസ്ഥയിലുള്ളത്.

അതേസമയം അറസ്റ്റ് ചെയ്തതില്‍ വേദനയില്ലെന്നും എന്നാല്‍ സ്വന്തം ചോര തന്നെ എതിരായി സംസാരിക്കുമ്പോള്‍ വേദനയുണ്ടെന്ന് ബാല പ്രതികരിച്ചു. ജാമ്യം ലഭിച്ച് പുറത്തുവന്നതിനു പിന്നാലെയായിരുന്നു നടന്റെ പ്രതികരണം.

ഇന്ന് പുലര്‍ച്ചെയാണ് നടന്‍ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍ ഭാര്യയായ ഗായികയും മകളും നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പോലിസിന് ലഭിച്ചത്.


Reporter
the authorReporter

Leave a Reply