കോഴിക്കോട്:ഏഷ്യാനെറ്റ് ഡിജിറ്റൽ വേൾഡ് കപ്പ് ഫുട്ബോൾ കാർണിവൽ തുടങ്ങി. കോഴിക്കോട് സൗത്ത് എം ൽ എ ഫൈസൽ ബാബു ഉദ്ഘാടനം നിർവഹിച്ചു. മാതൃഭൂമി ചെയർമാൻ & മാനേജിങ് എഡിറ്റർ പി. വി ചന്ദ്രൻ,ഏഷ്യാനെറ്റ് ഡിജിറ്റൽ വൈസ് പ്രസിഡന്റ് അജിജോർജ്, ജനറൽ മാനേജർ രാജീവൻ കെ, ഏഷ്യാനെറ്റ് ഏരിയ മാനേജർ സജീവ് കുമാർ, ആർ. ജയന്ത് കുമാർ, ടി.പി എം ഹാഷിർ അലി, സുബൈർ നൈനാം വളപ്പ്, റോയ് ജോൺ, സി.സി അബ്ദുറഹിമാൻ, പ്രൊ: എം.സി വസിഷ്ഠ് എന്നിവർ സംബന്ധിച്ചു.

മുപ്പത്തിരണ്ട് വർഷത്തിലേറേയായി കേബിൾ ടീവി, ഫൈബർ ബ്രോഡ്ബാൻഡ്, ഇന്റർനെറ്റ് സേവനങ്ങളുടെ മുൻനിര സേവനദാതാവായി കേരളത്തിൽ ജൈത്രയാത്ര തുടരുന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ്,
2026 ഫിഫ വേൾഡ്കപ്പിനോട് അനുബന്ധിച്ച്, ഏഷ്യാനെറ്റ് ഉപഭോക്താക്കൾക്ക് വേൾഡ് കപ്പ് മത്സരങ്ങൾ HD ദൃശ്യ മികവിലൂടെ ഏഷ്യാനെറ്റ് കേബിൾ നെറ്റ്‌വർക്കിലൂടെ ആസ്വദിക്കുവാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്.
ഇതിനായി വിവിധതരത്തിലുള്ള പുതിയ പാക്കേജുകളും വേൾഡ് കപ്പ് മത്സരങ്ങൾ ആസ്വദിക്കുന്നയിനുമായി ലൈവ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാനുള്ള അവസരം ഉണ്ട്.
വേൾഡ് കപ്പിനോടാനുബന്ധിച്ചു, ഏഷ്യാനെറ്റ്, ഉപഭോക്താക്കൾക്കായി “Kerala Value 3”, “Asianet Family Economy “എന്നീ 2 പാക്കേജുകളാണ് പുതിയതായി അവതരിപ്പിക്കുന്നത്.










