കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നരിക്കുനി ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമ്മിക്കുന്ന മ്യൂസിക് ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം കോളജ് പ്രിൻസിപ്പൽ പ്രഫസർ എൻ അബ്ദുറഹിമാൻ നിർവഹിച്ചു. ഫുട് ബോൾ പശ്ചാത്തലമാക്കി ഡ്രഗ് അഡിക്ഷന്
എതിരെയുള്ള സന്ദേശം നൽകുന്ന മ്യൂസിക് വിഡിയോ ആൽബത്തിന്റെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങളും നിർവ്വഹിക്കുന്നത് ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ തന്നെയാണ്. കുന്നമംഗലം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിയോ ലാൽ, അസിസ്റ്റൻഡ് പ്രൊഫസർമാരായ സുജിത്ത്, ഷജീർ ,ഫാത്തിമ ഫസീല, മറിയം ബീബി,
വിദ്യാർത്ഥികളായ വൈശാഖ് എസ് വാസുദേവ്, ബാസിം ഹൈദർ ,ഹാരിസ്, സഫ്ന ഫാത്തിമ, ഫാത്തിമ ബീവി, മാളവിക കെ, റാഹിദ് റഫീഖ് എന്നിവർ സന്നിഹിതരായിരുന്നു.