ArtLatestMusic

മാപ്പിളപ്പാട്ട് പ്രേമികൾക്ക് ആവേശം പകർന്ന് അമീർ കാലിക്കറ്റിൻ്റെ ഇശൽ നൈറ്റ് 

Nano News

കോഴിക്കോട്: അമീർ കാലിക്കറ്റിൻ്റെ ഇശൽ നൈറ്റ് ടൗൺഹാളിൽ മാപ്പിളപ്പാട്ട് പ്രേമികൾക്ക് ആവേശം പകർന്നു. ഷഹജ മലപ്പുറം, അബ്ദുൽ ഹയ്യ്, തുഷാര, എന്നിവരാണ് സംഗീതവിരുന്നിൽ അണി നിരന്നത്. മലബാർ മാപിള കലാ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി അഡ്വ. കെ. ജയന്ത് എം.എൽഎ ഉദ്ഘാടനം ചെയ്തു. അക്കാദമി ഏർപെടുത്തിയ ലൈഫ് ടൈം അച്ചിവ്മെൻ്റ് അവാർഡ് അഡ്വ. കെ. ജയന്ത് പ്രഫ. കുര്യാക്കോസ് വട്ടമറ്റത്തിന് സമർപിച്ചു. ചടങ്ങിൽ അക്കാദമി ചെയർമാൻ പി.എച്ച് താഹ അധ്യക്ഷത വഹിച്ചു. കൗൺസിലർ സഫറി വെള്ളയിൽ , ടി.ടി നാസർ എന്നിവർ സംസാരിച്ചു . ജനറൽ കൺവീനർ പി.ഷംസുദീൻ സ്വാഗതവും സ്വീകരണകമ്മിറ്റി ചെയർമാൻ സിദീഖ്കാഞ്ഞിരത്തിങ്ങൽ നന്ദിയും പറഞ്ഞു


Reporter
the authorReporter

Leave a Reply

error: Content is protected !!